InternationalLatest

ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ദുബായ്: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശി ചന്തപ്പുര രാജ്ഭവനില്‍ രാജന്‍(56) സ്വദേശി സൗദിഅറേബ്യയിലും, കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി നാലകത്ത് അബ്ദുല്‍ ഹമീദ്(50) റിയാദിലും, മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂളഞ്ചേരി അബ്ദുല്‍ ലത്തീഫ് ദമാമിലും, മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി കൂട്ടപ്പുലാന്‍ സൈദലവി (57) കുവൈത്തിലുമാണ് മരിച്ചത്.

അബ്ദുല്‍ ഹമീദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. അബ്ദുല്‍ ലത്തീഫ് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 207 ആയി ഉയര്‍ന്നു. കഴിഞ്ഞ 13 ദിവസത്തിനിടെയാണ് 107 മരണങ്ങളും സംഭവിച്ചത്.

Related Articles

Back to top button