KeralaLatestThiruvananthapuram

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി; ഭക്തര്‍ക്ക് ചിങ്ങം ഒന്നു മുതല്‍ ദര്‍ശനം നടത്താം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കാന്‍ തീരുമാനം. ചിങ്ങമാസം ഒന്നാം തീയതി മുതലാണ് ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

ഒരു സമയം പരമാവധി അഞ്ചു പേരെയാകും ദര്‍ശനത്തിന് അനുവദിക്കുക. 10 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം ഉണ്ടാകില്ല. രാവിലെ ആറ് മണിക്ക് മുന്‍പും വൈകീട്ട് 6.30 നും ഏഴ് മണിക്കും ഇടയിലും ദര്‍ശനത്തിന് അനുമതിയില്ല. മാസ്‌ക്‌ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അതേ സമയം ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയില്ല. നേരത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാന്‍ തീരുമാനമുണ്ടായിരുന്നുവെങ്കിലും വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബോര്‍ഡ് ഇതില്‍ നിന്നും പിന്മാറിയിരുന്നു.

Related Articles

Back to top button