IndiaKeralaLatest

മദ്യം വാറ്റുന്നതിനിടെ ഇന്ത്യക്കാരുള്‍പ്പെടെ ഏഴ് വിദേശികള്‍ സൗദിയില്‍ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

ദമ്മാം : മദ്യം വാറ്റുന്നതിനിടെ. , ഇന്ത്യക്കാരടക്കം ഏഴ് വിദേശികള്‍ സൗദിയില്‍ പിടിയില്‍. നാല് ഇന്ത്യക്കാര്‍ രണ്ട് മഡഗാസ്‌കര്‍ യുവതികളും ഒരു പാകിസ്ഥാനി യുവതിയുമടങ്ങിയ സംഘത്തെയാണ് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. . ഇവരില്‍ നിന്നു 220 ലീറ്റര്‍ വീതം ശേഷിയുള്ള 28 ബാരലും 30 ലീറ്റര്‍ ശേഷിയുള്ള ഒരു ബാരലും, 96 കുപ്പി മദ്യവും പിടിച്ചെടുത്തു. നിയമ നടപടികള്‍ക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി കിഴക്കന്‍ പ്രവിശ്യാ പൊലീസ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ ദറൈഹിം അറിയിച്ചു.

Related Articles

Back to top button