IndiaLatest

മഹാരാഷ്ട്രയിലും ചത്തീസ്​ഗഢിലും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നില്‍

“Manju”

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ചത്തീസ്​ഗഡിലും മഹാരാഷ്ട്രയിലും സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ ജയശ്രീ ജാദവ് ബിജെപിയുടെ സത്യജിത് കാദത്തിനെതിരെ 9,000 ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. കോണ്‍​ഗ്രസിന്റെ സിറ്റിം​ഗ് സീറ്റാണിത്. കോണ്‍ഗ്രസ് എംഎല്‍എ ചന്ദ്രകാന്ത് ജാദവിന്റെ മരണത്തോടെയാണ് ഏപ്രില്‍ 12 ന് കോലാപൂര്‍ നോര്‍ത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ചത്തീസ്​ഗഢിലെ ഖര്‍ഖജ്ജില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യശോദ വര്‍മ 25,000 വോട്ടുകള്‍ നേടി മുന്നിലാണ്. ബിജെപിയുടെ കോമല്‍ ജന്‍ഖല്‍ 17,000 വോട്ടുകളുമായി പിന്നിലുണ്ട്.
ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലെ ലോക്സഭാ മണ്ഡലമായ അസനോള്‍, നിയമസഭാ മണ്ഡലമായ ബലിഗഞ്ച്, ബിഹാറിലെ ബൊചഹാന്‍, മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത്, ഛത്തിസ്ഖഢിലെ ഖര്‍ഖജ്ജ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
നിലവില്‍ ബിഹാറിലെ ബൊചഹാനില്‍ നിലവില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ പസ്വാന്‍ 62,000 വോട്ടുകള്‍ക്ക് മുന്നിലാണ്. 35000 വോട്ടുകളുമായി ബിജെപി സ്ഥാനാര്‍ത്ഥി ബേബി കുമാരിയാണ് രണ്ടാം സ്ഥാനത്തുള്ളത്. വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ ഡോ. ഗീത കുമാരി മൂന്നാം സ്ഥാനത്താണ്. വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സിറ്റിം​ഗ് സീറ്റായിരുന്നു ഇത്. മുസഫിര്‍ പസ്വാന്‍ എംഎല്‍എയുടെ മരണത്തോടെയാണ് മുസഫര്‍പൂരിലെ ബൊചഹനില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Related Articles

Back to top button