InternationalLatest

ചൈനയെയും വിടാതെ പിടിമുറുക്കി കൊവിഡ്

“Manju”

ബീജിംഗ്: ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌ത പുതിയ കൊവിഡ് കേസുകളില്‍ പ്രാദേശിക കൊവിഡ് കേസുകളൊന്നുമില്ലെന്ന് കണ്ടെത്തി. എന്നാല്‍ 21ഓളം രാജ്യത്തിന് പുറത്തുള‌ള വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ ദേശീയ ആരോഗ്യ മിഷന്‍ അറിയിച്ചതാണ് ഇക്കാര്യം. ഗ്വാംഗ്ഡോംഗ്, യുനാന്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതവും സിചുവനില്‍ നാലും ഫുജിയാനില്‍ മൂന്നും ഹുനാനില്‍ രണ്ടും ബീജിംഗിലും ഷാങ്‌ഹായിലും ഓരോന്ന് വീതം കേസുകളുമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് മരണങ്ങളുണ്ടായില്ല. 1.16 ബില്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ചൈന ശനിയാഴ്‌ച നല്‍കിയിരുന്നു. ഇന്ന് സ്ഥിരീകരിച്ചതുമുള്‍പ്പടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 91,732 പേര്‍ക്കാണ്. ഇവരില്‍ 86,634 പേ‌ര്‍ രോഗമുക്തി നേടി. 4636 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞതെന്ന് ചൈനീസ് ഭരണകൂടം അറിയിക്കുന്നു.
2019 ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കൊവിഡ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇവിടുത്തെ മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പടര്‍ന്നുപിടിച്ചതെന്നാണ് ചൈന പറഞ്ഞത്. എന്നാല്‍ മാര്‍ക്കറ്റില്‍ രോഗാണു എത്തുംമുന്‍പ് തന്നെ രോഗം ജനങ്ങളില്‍ പടര്‍ന്നിരുന്നതായാണ് വിവരം. എന്നാല്‍ ചൈന പുറത്തുവിട്ടതിനെക്കാള്‍ രണ്ട് മാസം മുന്‍പ് തന്നെ രോഗം ചൈനയില്‍ പടര്‍ന്നിരിക്കാമെന്നാണ് ബ്രിട്ടണിലെ കെന്റ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. രോഗം സംബന്ധിച്ച്‌ ചൈന വിവരങ്ങളെല്ലാം മൂടിവയ്‌ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

Related Articles

Back to top button