KeralaLatestThiruvananthapuram

പ്ലസ്-വണ്‍ അധിക ബാചുകള്‍ നവംബര്‍ 23ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം : പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ മാസം 23ന് പ്രവേശനത്തിനുള്ള സൗകര്യം ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 23 ലെ അലോട് മെന്റിന് ശേഷം അഡീഷനല്‍ ബാചിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

85000 ത്തോളം കുട്ടികള്‍ക്ക് ആണ് പ്ലസ് വണ്‍ സീറ്റില്ലെന്നാണ് റിപ്പോര്‍ട്. താലൂക് അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയില്‍ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അലോട്മെന്‍റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി ആദ്യം പറഞ്ഞിരുന്നത് എന്നാല്‍ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും സീറ്റിനായി നെട്ടോട്ടം ഓടുന്ന അവസ്ഥയായിരുന്നു.

‘സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു. മാര്‍ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സര്‍കാരിന് ആ ഉത്കണ്ഠ അകറ്റാന്‍ സാധിച്ചുവെന്നും സ്‌കൂള്‍ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാര്‍ഥികള്‍ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button