Thiruvananthapuram

ലഹരികടത്തിന് പുതുവഴികൾ കണ്ടെത്തി സംഘങ്ങൾ

“Manju”

തിരുവനന്തപുരം : ഇതരസംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വൻ ലഹരിക്കടത്ത്. കേരളത്തിൽ ലഹരിമാഫിയകൾ പിടിമുറുക്കിയിട്ടുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്.

സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും വീണ്ടും പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ലഹരിക്കടത്ത് വർദ്ധിക്കുന്നത് ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്. ബംഗളൂരു,ഗോവ,തേനി എന്നിവിടങ്ങളിൽ നിന്നാണ് വൻതോതിൽ കഞ്ചാവും സിന്തറ്റിക്ക് മയക്കുമരുന്നുകളും രാജ്യത്തേക്ക് ഒഴുകുന്നത്.കേരളത്തിലെ കൗമാരക്കാരെയും യുവാക്കളെയും പ്രധാനമായും ലക്ഷ്യം വെച്ചാണ് ഇവയെത്തുന്നത്.

ലഹരിവേട്ട ശക്തമാക്കിയ സഹചര്യത്തിൽ ലഹരിക്കടത്തിന് സംഘങ്ങൾ പുതിയ വഴികൾ കണ്ടെത്തുന്നതായാണ് വിവരം. പോലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കാൻ യുവതികളെയാണ് മയക്കുമരുന്ന കടത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്.കുടുംബമെന്ന് വ്യാജേനയും ദമ്പതികളെന്ന വ്യാജേനെയും മയക്കുമരുന്നുമായി സംഘങ്ങൾ അതിർത്തികടക്കുന്നതായാണ് വിവരം.

അന്വേഷണ സംഘം സംശയിക്കാത്ത രീതിയിൽ ഭാര്യഭർത്താക്കൻമാരായിട്ടാണ് കാരിയർമാർ എത്തുന്നത്.കാറും മറ്റു സൗകര്യങ്ങളും ഉപയോഗിച്ച് എത്തുന്നതോടെ സംശയത്തിന് വഴിയില്ലാതെയാകുന്നു.പരിശോധനയ്‌ക്കിടെ ഹണിമൂൺ ട്രിപ്പിന് പോയതാണെന്നും അവധി ആഘോഷിക്കാൻ പോയതാണെന്നും പറഞ്ഞ് കാരിയർമാർ അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നു.

ടാൽക്കം പൗഡറിന്റെ ബോട്ടിലും സൗന്ദര്യ വസ്തുക്കളുടെ പാക്കറ്റുകളിലും മയക്കുമരുന്ന് നിറച്ചാണ് ഇവരുടെ യാത്ര. ഇവ അലക്ഷ്യമായി ബാഗിലും കാറിന്റെ സീറ്റിലും വെയ്‌ക്കുന്നതോടെ പരിശോധനയിൽ നിന്നും രക്ഷപ്പെടും. ഈ ആനുകൂല്യം മുതലെടുത്താണ് മാഫിയകൾ കപ്പിൾ ട്രിപ്പിന് സൗകര്യമെരുക്കുന്നത്. യഥാർത്ഥ ദമ്പതിമാരും ഇത്തരത്തിൽ ലഹരികടത്തിന് കാരിയർമാരാകാറുണ്ട് അടിവസ്ത്രത്തിലും നാപ്കിൻ പാഡിലും വരെ ഒളിപ്പിച്ച് മയക്കുമരുന്നുകൾ സംസ്ഥാനത്തേക്ക് കടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button