LatestThiruvananthapuram

വെഞ്ഞാറമൂട്ടില്‍ ഹൈടെക് നിലവാരത്തില്‍ റൂറല്‍ കണ്‍ട്രോള്‍ പോലീസ് സ്റ്റേഷന്‍

“Manju”

വെഞ്ഞാറമൂട് : തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ ഓഫീസ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 38 പോലീസ് സ്റ്റേഷനുകളിലെയും രണ്ട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനും ചേര്‍ത്ത് 40 പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനുമാണ് റൂറല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത്.

കണ്‍ട്രോള്‍ റൂമിന്റെ അധീനതയില്‍ എട്ട് സി.ആര്‍.വി. വെഹിക്കിള്‍, നാല് ഹൈവേ പട്രോള്‍, മൂന്ന് പിങ്ക് പോലീസ്, മൂന്ന് സേഫ് കണ്‍ട്രോള്‍ വെഹിക്കിള്‍സ്, ഒരു ഇന്റര്‍സെപ്റ്റര്‍ വെഹിക്കിള്‍ എന്നിവയുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനം.

Related Articles

Back to top button