KeralaLatest

ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രവും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

“Manju”

പ്രജീഷ് വള്ള്യായി

സൂഫിയും സുജാതയും എന്ന ചിത്രത്തിന് ശേഷം മറ്റൊരു മലയാളചിത്രം കൂടി ഒടിടി പ്ലാറ്റ്ഫോമിലേക്ക്. ദുൽഖർ സൽമാൻ നിർമിക്കുന്ന ‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവോണനാളിലാണ് (ആഗസ്റ്റ് 31ന് ) ഓൺലൈൻ റിലീസ്. ചിത്രത്തിലെ പെയ്യും നിലാവ് എന്ന് തുടങ്ങുന്ന ഗാനം ഇന്ന് ദുല്‍ഖര്‍ സല്‍മാന്‍റെ യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം നൽകി കെ.എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

Related Articles

Back to top button