InternationalLatest

വിമാനത്താവളത്തില്‍ വലഞ്ഞ് യാത്രക്കാര്‍

“Manju”

മസ്കത്ത്: ഇ-ഗേറ്റുകളുടെ തകരാര്‍ മൂലം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നതായി പ്രാദേശിക പത്രമായ ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നാട്ടില്‍ നിന്ന് മടങ്ങിയെത്തുന്നവരും സന്ദര്‍ശകരും വിനോദസഞ്ചാരികളുമടക്കമുള്ള യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ഇമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് പുറത്തുവരുന്നതിനായി കാത്തുനില്‍ക്കുന്നത്.

നിരവധി ഫ്ലൈറ്റുകള്‍ വരുന്ന സമയമാണെങ്കില്‍ നീണ്ടനിരയാണ് കൗണ്ടറുകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്നത്. പ്രായമായവരും രോഗികളും കുഞ്ഞുങ്ങളുമായെത്തുന്നവരും ഇതുമൂലം വലയുകയാണ്.വ്യാഴാഴ്ച രാത്രി 11.50ന് ലാന്‍ഡ് ചെയ്ത കൊച്ചി-മസ്കത്ത് ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങിയത് പുലര്‍ച്ചെ 3.30നാണ്. കാത്തുനിന്ന് കാലിന് നീര് വന്നെന്ന് പ്രായമായ യാത്രക്കാര്‍ പരാതിപ്പെട്ടു. ഇ-ഗേറ്റുകളുടെ തകരാര്‍ മൂലം ഒരാഴ്ചയായി പല സമയത്തും ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട വരിയാണ് കാണപ്പെടുന്നത്.

Related Articles

Back to top button