KeralaLatest

പി.വി. ജോര്‍ജ്ജ് അനുസ്മരണം

“Manju”

അങ്കമാലി: ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അംഗവും, ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന പി.വി ജോര്‍ജിന്റെ ഏഴാമത് ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി.

ഐ.എന്‍.ടി.യു.സി മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ടി.ഡി പൗലോസ് ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജോസണ്‍ ആന്റണി അദ്ധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ഈരാളി ,പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ തോമസ്, ഷൈബി പാപ്പച്ചന്‍, ബിനോയ് പാറയ്ക്ക, സാംസണ്‍ വേലായുധന്‍, എം.എം പ്രശാന്ത്, മാര്‍ട്ടിന്‍ പടയാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button