InternationalKeralaLatest

കോവിഡ് ; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

യു.എസ് : കോവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിലെന്ന് പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കോവിഡ് വൈറസ് ഏറ്റവും അധികം വ്യാപിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേണ്‍ പസഫിക് മേഖല റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി വിര്‍ച്വല്‍ മീഡിയ ബ്രീഫിംഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍,​ തങ്ങള്‍ രോഗബാധിതരാണെന്ന് പലപ്പോഴും ഇവര്‍ മനസിലാക്കണമെന്നില്ല. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ ഇവരില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. മാത്രമല്ല ഇവരില്‍ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവര്‍, ദീര്‍ഘകാലമായി അസുഖം ബാധിച്ച്‌ ചികില്‍സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button