KeralaLatestThiruvananthapuram

അഭയകിരണം പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി.

“Manju”

സിന്ധുമോള്‍ ആര്‍

അഭയകിരണം പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി… വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി.

തിരുവനന്തപുരം: നിരാശ്രയരായ വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയുമായി വനിത ശിശുവികസന വകുപ്പ്. ‘അഭയകിരണം’ എന്ന ഈ പദ്ധതിക്ക് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രതിമാസം 1000 രൂപയാണ് ധനസഹായമായി നല്‍കുക. ഈ പദ്ധതിയിലെ 900 ഗുണഭോക്താക്കള്‍ക്കുള്ള 11 മാസത്തെ തുകയാണ് അനുവദിച്ചത്.

Related Articles

Back to top button