LatestThiruvananthapuram

‘സ്ത്രീ സുരക്ഷക്കും നിർഭയ പദ്ധതിക്കും 10 കോടി’

“Manju”

സ്ത്രീ സുരക്ഷ പദ്ധതിക്ക് 10 കോടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. നിർഭയ പദ്ധതിക്ക് 10 കോടിയും വനിതാ കമ്മീഷന് 5.2 കോടിയും വനിതാ വികസന കോർപ്പറേഷനു 17.6 കോടിയും അനുവദിച്ചു. അതേസമയം ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണും. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഇടപെടല്‍. മനുഷ്യവന്യജീവി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കി. ചന്ദനത്തടികള്‍ മുറിക്കുന്നത് ഇളവുകള്‍ വരുത്തും. ചന്ദന കൃഷിയുമായി.ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്‌കരിക്കും. സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം സംഭരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ മേഖലയ്ക്ക് 1829 കോടി അനുവദിച്ചു. കയര്‍ വ്യവസായത്തിന് 107.6 കോടിയും കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു . സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ സമഗ്രമായ നയപരിപാടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു. വിദേശത്ത് പോകുന്നതില്‍ 4% വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും.

Related Articles

Back to top button