KeralaLatest

കോവിഡ് ഡ്യൂട്ടിക്ക് ശമ്പളമില്ല; സര്‍ക്കാരിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍

“Manju”

ശ്രീജ.എസ്

കൊച്ചി : കോവിഡ് കാലത്തെ ശമ്പളം നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. ശമ്പളവും തസ്തികയും നിര്‍ണയിച്ച്‌ സര്‍വീസ് ചട്ടങ്ങള്‍ നടപ്പാക്കണം എന്നാണ് ആവശ്യം. വിവേചനവും ചൂഷണവും നടക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ഹര്‍ജിയില്‍ പറയുന്നു. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ അടക്കം സര്‍ക്കാര്‍ നിയമിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണ് കോടതിയെ സമീപിച്ചത്.

ജൂണിലാണ് ആയിരത്തിലധികം ജൂനിയര്‍ ഡോക്ടര്‍മാരെ കോവിഡ് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ചത്. രണ്ടുമാസം കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിരുന്നില്ല. ഇതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പിപിഇ കിറ്റ് ധരിച്ച്‌ പ്രതിഷേധിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍ ശമ്പളം നല്‍കുമെന്ന് തന്നെയാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നത്. അതിന് ശേഷം ആഗസ്റ്റില്‍ ശമ്പളം സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഈ ഉത്തരവില്‍ വ്യക്തതയില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.

Related Articles

Back to top button