KeralaLatestThiruvananthapuram

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ റാപ്പിഡ് റെസ്പോൺസ് ടീം.

“Manju”

എസ് സേതുനാഥ്

നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളികളാണ് നഗരസഭയുടെ റാപ്പിഡ് റെസ്പോൺസ് ടീം.

കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹ സംസ്കരണം,കോവിഡ് ബാധിത പ്രദേശങ്ങളിലെ അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ കഴിഞ്ഞ ആറു മാസമായി വീട്ടിൽ പോലും പോവാതെ ചെയ്തുവരുന്നത് 12 പേരടങ്ങടുന്ന ഈ റാപ്പിഡ് റെസ്പോൺസ് ടീമാണ്.

സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന ദിവസകൂലിക്കാരായ ഇവർ ,
ഇവരുടെ തുച്ഛമായ വരുമാനത്തിൽ നിന്ന് കല്ലടിമുഖം സാക്ഷാത്കാരം യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്യുകയാണ്. ചടങ്ങിൽ മേയർ കെ.ശ്രീകുമാർ പങ്കെടുക്കും.

Related Articles

Back to top button