ശ്രീജ.എസ്
ദില്ലി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജെഇഇ അഡ്വാന്‍സ്ഡ് 2020 പരീക്ഷഫലം പ്രഖ്യാപിച്ചു. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. jeeadv.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാം.
1.6 ലക്ഷം പേര് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 96 ശതമാനം പേര് പരീക്ഷ എഴുതി. സെപ്തംബര്‍ 27 നായിരുന്നു പരീക്ഷ. രണ്ട് ഘട്ടമായി രാവിലെ 9 മുതല്‍ 12 വരേയും 2-30 മുതല്‍ 5-30 വരെയുമാണ് നടന്നത്.
ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ 23 ഐഐടികളിലേക്കുള്ള പ്രവേശന പ്രക്രിയ ഉടന്‍ ആരംഭിച്ചേക്കും. ജോയിന്റ് സീറ്റ് അലോക്കേഷന് അതോറിറ്റിയാണ് ഐഐയിലേക്കുള്ള അഡ്മിഷന് പ്രോസസ് നടത്തുന്നത്.