KeralaLatestThiruvananthapuram

ഐജി ഹർഷിത അട്ടല്ലൂരിക്ക് തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ അധിക ചുമതല

“Manju”

റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ അധിക ചുമതല നൽകി. ബൽറാം കുമാർ ഉപാധ്യായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അവധിയിൽ പോയതിനെ തുടർന്ന് താത്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരം ദക്ഷിണമേഖലാ ഐജിയായി ഹർഷിത അട്ടല്ലൂരിയെയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായി ബൽറാം കുമാർ ഉപാധ്യായയെയും നിയമിച്ചത്. തിരുവനന്തപുരം അഡീഷണൽ സിറ്റി പൊലീസ് കമീഷണറായ ഹർഷിതയ്ക്ക് ഐജിയായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു

Related Articles

Back to top button