
നന്ദകുമാർ വി ബി
ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടക്കും . ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപെട്ടിട്ടുണ്ട് . കര്‍ണ്ണാടകം. തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട് .
ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് ഛത്തീസ്ഘട്ടിന്റെ നിലപാട് . ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്.മുഖ്യമന്ത്രിമാരുടെ നിലപാട് അറിഞ്ഞ ശേഷം ലോക്ക് ഡൗണില്‍ കേന്ദ്രം തീരുമാനമെടുക്കും .