IndiaLatest

രാജ്യത്തെ കോവിഡ് രോഗമുക്തി 74.30 ശതമാനമായി ഉയര്‍ന്നു, കേന്ദ്ര ആരോഗ്യമന്ത്രാലയം

“Manju”

ശ്രീജ.എസ്

ഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് 24 മണിക്കൂറിനിടെ 62,282 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 21.58 ലക്ഷമായി.
രാജ്യത്ത് നിലവില്‍ 4,66,918 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് മരണനിരക്കിലും വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.89 ശതമാനമാണ് മരണനിരക്ക്. രാജ്യത്ത് ഇതുവരെ 54849 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

Related Articles

Back to top button