ശ്രീജ.എസ്
തിരുവനന്തപുരം: ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. വിവിധ വകുപ്പുകളുടെ തലപ്പത്തും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനചലനമുണ്ടായി.
വി. വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. ആസൂത്രണബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേക്കാണു പുതിയ നിയമനം. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. പിഡബ്ള്യുഡി സെക്രട്ടറിയായ ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറിയാകും. ഇഷിതാ റോയ് കാര്‍ഷികോത്പാദന കമ്മീഷണറാകും. തിരുവനന്തപുരം ജില്ലാ കളക്ടറെ മാറ്റി. കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കാണു നിയമിച്ചത്. നവജ്യോത് സിംഗ് ഖോസയാണു പുതിയ തിരുവനന്തപുരം കളക്ടര്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ എം.അഞ്ജനയെ കോട്ടയത്തേക്കു മാറ്റി നിയമിച്ചു.