KeralaLatestThiruvananthapuram

പനവൂരിൽ അജ്ഞാത ജീവിയിറങ്ങി, കാട്ടുപന്നിയെ പിടികൂടി. നാട്ടുകാർ ഭീതിയിൽ കാട്ടു പൂച്ചയെന്നു വനം വകുപ്പ്

“Manju”

നെടുമങ്ങാട് : പനവൂരിൽ അജ്ഞാത ജീവിയിറങ്ങി കാട്ടു പന്നിയെ പിടികൂടി. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കൊട്ടറ ഭാഗത്താണ് സംഭവം. അർദ്ധ രാത്രിയിൽ മൃഗത്തിന്റെ അലർച്ച കേട്ടുണർന്ന നാട്ടുകാർ പ്രദേശത്തു സംഘടിച്ചു നടത്തിയ തെരച്ചിലിൽ ആണ് രക്ത കറയും, പുലിയുടേതിന് സമാനമായ കാൽപ്പടുകളും കണ്ടെത്തി. ജനവാസ കേന്ദ്രത്തിൽ വീടിനു പുറകുവശത്തു നിന്നു ഇരുന്നൂറു മീറ്ററോളം ദൂരത്തിൽ കാൽപ്പാടുകളും രക്തവും ഉണ്ട്. ഇതോടെ പനവൂരിൽ പുലിയിറങ്ങി എന്ന് അഭ്യൂഹം പരന്നു. തുടർന്ന് രാത്രിയിൽ തന്നെ സ്ഥലത്തെത്തിയ നെടുമങ്ങാട് പോലീസ് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. വൈകുന്നേരത്തോടെ പാലോട് റേഞ്ച് ഓഫിസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടു പൂച്ചയുടെ ഇനത്തിൽ പെട്ട ജീവിയാകാം വന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തു ക്യാമറ സ്ഥാപിക്കുമെന്നും ഈ ഭാഗത്തു റബ്ബർ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികൾ ഒറ്റ തിരിഞ്ഞു പോകരുതെന്നും അദ്ദേഹം പറഞ്ഞു.പനവൂർ പഞ്ചായത്തു പ്രസിഡന്റ്‌ കിഷോർ സ്ഥലത്തെത്തി

Related Articles

Back to top button