KeralaLatest

ശാന്തിഗിരി വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

“Manju”

തിരുവനന്തപുരം :ശാന്തിഗിരി വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും .
വിദ്യാഭ്യാസ രംഗത്ത് നൂതനമായ ശൈലി അവലംബിച്ച് പ്രവർത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ ക്ഷേമ പദ്ധതിയാണ് വിദ്യാനിധി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ കുട്ടികൾക്ക് അവരുടെ പഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകി വിദ്യാഭ്യാസ രംഗത്ത് സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. അർഹരായ കുട്ടികളെ വിദ്യാഭ്യാസരംഗത്ത് ഉയർത്തിക്കൊണ്ടുവന്ന് നമ്മുടെ നാടിന്റെ ഭാവിയെ കെട്ടിപ്പടുക്കുന്ന ഒരു യുവതലമുറയെ വാർത്തെടുക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

സാമൂഹിക സാംസ്കാരിക രംഗത്ത് സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരുന്നതോടൊപ്പം സംസ്കാരസമ്പന്നരായ നന്മയുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നവജ്യോതി ശ്രീകരുണാകരഗുരു വിഭാവനം ചെയ്ത സ്ത്രീകളുടെ കൂട്ടായ്മയായ ശാന്തിഗിരി മാതൃമണ്ഡലമാണ് ഈ പദ്ധതിയെ ഏകോപിപ്പിക്കുന്നത്.

Related Articles

Back to top button