IndiaLatest

വിംബിള്‍ഡണില്‍ ആദ്യ ജയം സ്വന്തമാക്കി ജോക്കോവിച്ച്‌

“Manju”

ലണ്ടന്‍: വിംബിള്‍ഡണില്‍ ആദ്യ റൗണ്ട് കടന്ന ജോക്കോവിച്ച്‌ ചരിത്രനേട്ടവും സ്വന്തമാക്കി. ഈ സീസണിലെ പോരാട്ടത്തില്‍ ദക്ഷിണ കൊറിയന്‍ താരം വോണ്‍ സൂണ്‍ വൂവിനെ 6-3, 3-6, 6-3, 6-4നാണ് ജോക്കോവിച്ച്‌ തോല്‍പ്പിച്ചത്. ജയത്തോടെ പുരുഷവനിതാ താരങ്ങളില്‍ നാല് ഗ്രാന്‍സ്ലാമും സിംഗിള്‍സില്‍ 80 ജയങ്ങളും സ്വന്തമാക്കുന്ന ആദ്യ ടെന്നീസ് താരമെന്ന നേട്ടവും സെര്‍ബിയന്‍ താരത്തിന്റെ പേരിലായി.

വിംബിള്‍ഡണില്‍ ജോക്കോവിച്ച്‌ 22-ാം ജയമാണ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ നാലാം കിരീടം സ്വന്തമാക്കാനാണ് ജോക്കോവിച്ച്‌ ഇറങ്ങുന്നത്. ഗ്രാസ് കോര്‍ട്ടില്‍ നിന്ന് മാസങ്ങളോളം വിട്ടു നിന്ന ശേഷമുള്ള വരവില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടത്താതെയാണ് ജോക്കോവിച്ച്‌ ആദ്യ റൗണ്ട് മറികടന്നത്.

വിബിംള്‍ഡണിലെ മറ്റ് മത്സരങ്ങളില്‍ ഏഴാം സീഡ് പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍ക്കാസിന് അടിതെറ്റി. 37-ാം റാങ്കിലുള്ള ഡിവിഡോവിച്ച്‌ ഫോകിന, ഹര്‍ക്കാസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് അട്ടിമറിച്ചു. മറ്റൊരു മത്സരത്തില്‍ ബ്രിട്ടന്റെ സ്വന്തം താരം ആന്‍ഡി മുറെ ഓസ്‌ട്രേലിയയുടെ ഡക്വര്‍ത്തിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് രണ്ടാം റൗണ്ടിലെത്തി.

Related Articles

Back to top button