KeralaLatestThiruvananthapuram

ഓണം വന്നു., കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: ഒരു ഓണക്കാലം കൂടി വരാവായി., ഇന്ന് ഉത്രാടം. കോവിഡ് ഭീതിയ്ക്കും നിയന്ത്രണങ്ങള്‍ക്കുമിടെ ഇന്ന് നിരത്തിലിറങ്ങും. ആശങ്കകള്‍ക്ക് നടുവിലും ഓണമൊരുക്കാന്‍ ഉത്രാടപ്പാച്ചില്‍.  കഴിഞ്ഞ ദിവസങ്ങളില്‍ കടകമ്പോളങ്ങളില്‍ തിരക്ക് പരിമിതമായിരുന്നതിനാല്‍ ഇന്നാവും കട്ടവടം പൊടിപൊക്കുക എന്നാണ് പ്രതീക്ഷ.

ആള്‍ക്കൂട്ടം ഒഴിവാക്കാനായി പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം പരമാവധി പാലിച്ചാവണം കച്ചവടമെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാവും ഇന്ന് വ്യപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെമ്പാടും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസുകാരും ഇറങ്ങിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള പരിശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്.

Related Articles

Back to top button