KeralaKozhikodeLatest

ആരോഗ്യ മന്ത്രിയുടെ ഉദ്ഘാടന പരിപാടിക്കിടെ യുവമോര്‍ച്ച പ്രതിഷേധം

“Manju”

വി.എം.സുരേഷ് കുമാർ

വടകര: ജില്ലാ ആശുപത്രിയില്‍ ധന്വന്തരി ഡയാലിസിസ് സെന്റര്‍ കെട്ടിടം ഉദ്ഘാടന പരിപാടിക്കിടെ യുവമോര്‍ച്ചയുടെ പ്രതിഷേധം. ആരോഗ്യമന്ത്രി കെ.കെ.ശൈലജ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രസംഗിക്കുമ്പോഴാണ് ഒരു കൂട്ടം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ആംബുലന്‍സ് പീഡന സംഭവത്തില്‍ ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. സി.കെ.നാണു എംഎല്‍എ ഉള്‍പെടെയുള്ളവരുടെ മുന്നിലായിരുന്നു പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു.

 

Related Articles

Back to top button