നെടുമങ്ങാട് :അഗാധമായ പണ്ഡിത്യത്തിനുടമയും സൗമ്യമായ വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളില്‍ പ്രത്യേക ഇടം നേടിയ വ്യക്തിയുമാണ് മുന്‍ മന്ത്രി കെ.ശങ്കരനാരായണപിള്ളയെന്നും അദ്ദേഹത്തിന്റെ വിയോഗം നാടിന് തീരാനഷ്ടമാണെന്നും മന്ത്രി അഡ്വ.ജി.ആര്.അനില്‍ പറഞ്ഞു. നെടുമങ്ങാട് കച്ചേരി ജംഗ്ഷനില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നെടുമങ്ങാട് പൗരാവലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ മുന്‍മന്ത്രി എം.വിജയകുമാര്‍,അഡ്വ.ആര്.ജയദേവന്,കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍,നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Related Articles
Check Also
Close
-
കടല്‍ക്ഷോഭം രൂക്ഷം; അന്യസംസ്ഥാന ബോട്ടുകള്‍ കൊല്ലം തീരത്ത്September 7, 2020 10:49 AM