KeralaLatest

നമുക്ക് മാതൃകയാക്കാം ഈ ആറു യുവാക്കളെ

“Manju”

ആറ് ഫിസിയോതെറാപിസ്റ്റുകളുടെ കോവിഡ് കാലത്തെ നിസ്വാർത്ഥ സേവനത്തെ പറ്റിയാണ് പറഞ്ഞു വന്നത്. കഴിഞ്ഞ ആറു മാസമായി ഇവർ ഡ്യൂട്ടിയിൽ ആണ്, കോവിഡ് തുടങ്ങിയ ആദ്യകാലങ്ങളിൽ ഇവർക്കു ഡ്യൂട്ടി കേരള – തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ആയിരുന്നു. അതും 24 മണിക്കൂർ അതികഠിനമായ ഡ്യൂട്ടി.. അതിർത്തി കടന്ന് വരുന്ന എല്ലാ വാഹനങ്ങളിലുള്ളവരെയും തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കുക അവരുടെ ബയോഡേറ്റ തയ്യാറാക്കുക, കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടെയും ഡീറ്റെയിൽസ്, അതിൽ എത്ര യാത്രക്കാർ, അവർ എവിടെ നിന്ന് എങ്ങോട്ട് പോകുന്നു ക്വാറന്റൈൻ ആവശ്യമുള്ളവർക്ക് അതിനുള്ള സംവിധാനം തയാറാക്കുക … രണ്ടുമാസത്തെ ചെക്ക്പോസ്റ്റിലെ അതികഠിനമായ ഡ്യൂട്ടിക് ശേഷം ഇപ്പോളിവർ ഉള്ളത് കൊല്ലം കളക്ടറേറ്റിലെ DMO ഓഫീസിൽ ആണ് അവിടെ ജില്ലയിലെ കോവിഡ് പ്രതിരോധത്തിന് ഉള്ള ആംബുലൻസ് കണ്ട്രോൾ വിഭാഗം കുറ്റമറ്റതായി പ്രവർത്തിക്കുന്നത് ഇവരുടെ ഉറക്കമില്ലാതെയുള്ള പ്രവർത്തനമികവ് കൊണ്ട് കൂടി ആണ്..

കൊല്ലം ജില്ലയിലെ കോവിഡ് രോഗികളുടെ അതിജീവന പോരാട്ടത്തിൽ സ്തുത്യാർഹമായ സേവനം നയിക്കുന്ന ഇവർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫിസിയോതെറാപ്പിസ്റ്റുകൾ കൂടിയാണ്‌. അഖിൽ.ആർ (താലൂക് ഹോസ്പിറ്റൽ, ശാസ്തംകോട്ട ) സുജേഷ്. കെ സഹദേവൻ ( താലൂക്ക് ആശുപത്രി നെടുങ്ങോലം) റെജി.എ (താലൂക്ക് ആശുപത്രി കടക്കൽ) , അഫ്സൽ സലാം(താലൂക്ക് ആശുപത്രി പുനലൂർ) രാഗേഷ് രാജ്(ജില്ലാ ആശുപത്രി കൊല്ലം), നിധു നാസർ(സി. എച്ച്.സി നെടുമ്പന ), എന്നിവരുടെ നേതൃത്വത്തിലും മേൽനോട്ടത്തിലുമാണ് കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതും,സുഖപ്പെടുന്ന രോഗികളെ തിരികെ വീടുകളിൽ എത്തിക്കുന്നതും,CFLTC കളിൽ നിന്നും മേജർ സ്ഥാപനങ്ങളിലേക്കു രോഗികളെ മാറ്റുന്നതും , അവകാശികളില്ലാത്തതും, സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളിലെ മരണപ്പെട്ട രോഗികളുടെയും മറ്റും ശവസംസ്കാരം നടത്തുന്നതും ,റെയിൽവേ സ്റ്റേഷൻ, കോവിഡ് ആന്റിജൻ പരിശോധന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കോവിഡ് വേസ്റ്റ് സംസ്കരണം,കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ സ്റ്റാഫുകളുടെ ഷിഫ്റ്റിംഗ്, സ്വാബ് കളക്ഷൻ & ക്വാറന്റൈൻ സേവനങ്ങൾ ( പ്രൈവറ്റ് ആംബുലൻസ് ) എന്നീ സേവങ്ങൾ കണ്ട്രോൾ റൂമിൽ നിന്ന് ലഭ്യമാക്കുന്നത്. ഇതിനായി ജില്ലയിലെ 108ആംബുലൻസുകൾ (21 എണ്ണവും ), ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ലഭ്യമാക്കിയിട്ടുള്ള 100 ഓളം പ്രൈവറ്റ് ആംബുലൻസുകളും സർവീസ് നടത്തിവരുന്നു. ആവശ്യമായ നിർദ്ദേശങ്ങളും, സഹായങ്ങളുമായി മോട്ടോർ വാഹന വകുപ്പും, DPMSU വും,ജില്ലാ ദുരന്ത നിവാരണ സമിതിയും ഒപ്പമുണ്ട്. DPMSU ലഭ്യമാക്കിയിട്ടുള്ള പുതിയ റൂമിലാണ് ഇപ്പോൾ ആംബുലൻസ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. ആംബുലൻസ് സേവങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നു.

നിങ്ങൾ സുഖമായി ഉറങ്ങിക്കോളൂ.. കോവിഡ് പ്രതിരോധത്തിൽ കർമനിരതരായി ഞങ്ങൾ ഡ്യൂട്ടിയിൽ ഉണ്ട് എന്നാണ് ഇപ്പോഴും ഇവർ പറയുന്നത്…

Related Articles

Back to top button