KeralaLatest

പട്ടയ വിതരണം അടിയന്തരമായിപൂര്‍ത്തിയാക്കണം

“Manju”

പട്ടയ വിതരണം അടിയന്തരമായിപൂർത്തിയാക്കണം ; മന്ത്രി വി എസ് സുനിൽകുമാർ

ശ്രീജ.എസ്

തൃശ്ശൂര്‍: ജില്ലയില്‍ പട്ടയം സംബന്ധമായ അപേക്ഷകളില്‍ നടപടിക്രമം പാലിച്ച്‌ അടിയന്തരമായി നടപടിയെടുക്കാന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. 100 ദിന പരിപാടിയുടെ ഭാഗമായി 10000 പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തുന്നതിനുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യൂ വിഭാഗത്തിന് നേരിട്ട് പട്ടയം നല്‍ക്കാന്‍ കഴിയുന്ന പട്ടയങ്ങള്‍ പട്ടയമേളയ്ക്ക് മുന്‍പ് നല്‍കാമെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് പുനര്‍ നിക്ഷിപ്തമായി കിട്ടേണ്ട അപേക്ഷകള്‍ സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട്. ഇവയും തിരികെ ലഭ്യമാകുന്ന മുറയ്ക്ക് പട്ടയമേളയില്‍ ഉള്‍പ്പെടുത്തും.
തൃശൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി. രാമനിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, എഡിഎം റെജി പി ജോസഫ്, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Back to top button