KeralaLatestThiruvananthapuram

തൈക്കാട് ശാന്തികവാടത്തിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നഗരസഭ ഒരുങ്ങുന്നു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷം നഗരത്തില്‍ മരണനിരക്ക് കൂടിയതോടെ നഗരത്തിലെ പ്രധാന ശ്മശാനമായ തൈക്കാട് ശാന്തികവാടത്തിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നഗരസഭ ഒരുങ്ങുന്നു. മൃതദേഹങ്ങളുടെ ദഹിപ്പിക്കല്‍ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ശാന്തികവാടത്തില്‍ തയ്യാറാകുന്നത്.

നിലവില്‍ രണ്ട് ഇലക്‌ട്രിക്കല്‍ ഫര്‍ണസുകളും സാധാരണ രീതിയിലുള്ള രണ്ട് സംസ്കാര കേന്ദ്രങ്ങളുമാണ് ശാന്തികവാടത്തില്‍ ഇപ്പോഴുള്ളത്. ഇവ കൂടാതെ എല്‍.പി.ജി (ഗ്യാസ്) ക്രിമേഷന്‍ ഫര്‍ണസ് കൂടി ശാന്തികവാടത്തില്‍ സ്ഥാപിക്കുന്നുണ്ട്. 99 ശതമാനം പണിയും പൂര്‍ത്തിയായ എല്‍.പി.ജി ഫര്‍ണസ് പ്രവര്‍ത്തനക്ഷമമായതായും ഈ മാസം തന്നെ തുറന്നു കൊടുക്കുമെന്നും മേയര്‍ കെ.ശ്രീകുമാര്‍ പറ‍ഞ്ഞു.

Related Articles

Back to top button