IndiaLatest

ആദ്യ സൗര ദൗത്യം ആദിത്യ-എല്‍1; സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ചേക്കും

“Manju”

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 വിജയക്കൊടി പാറിച്ചതിന് പിന്നാലെ അടുത്ത ബഹിരാകാശ ദൗത്യത്തിലേക്ക് കടക്കുന്നതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ചേക്കും.

ഐഎസ്‌ആര്‍ഒയുടെ ബെംഗളൂരു ആസ്ഥാനത്ത് പ്രധാനമന്ത്രിയുമായി ശാസ്ത്രജ്ഞര്‍ സംവദിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഐഎസ്‌ആര്‍ഒയിലെ ഉന്നത ബഹിരാകാശ ശാസ്ത്രജ്ഞനും അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റര്‍ ഡയറക്ടറുമായ നിലേഷ് എം ദേശായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യനെ കുറിച്ച്‌ പഠിക്കുന്നതിനുള്ള ആദിത്യ-എല്‍1 ദൗത്യം വിക്ഷേപണത്തിന് സജ്ജമാണെന്നും സെപ്റ്റംബര്‍ 2ന് വിക്ഷേപിക്കാനാണ് സാധ്യതയെന്നും അദ്ദേഹം അറിയിച്ചു.

ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഏറെ പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ സമാന ദൗത്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ വലിയ പ്രചോദനമാണെന്നും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ തീക്ഷ്ണതയും നല്‍കിയെന്ന് നിലേഷ് എം ദേശായി പറഞ്ഞു.

Related Articles

Back to top button