IndiaLatest

മരുന്നുകളുടെ വില വര്‍ധിക്കും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. ഈ കലണ്ടര്‍ വര്‍ഷം മുതല്‍ വോള്‍സേല്‍ പ്രൈസ് ഇന്‍ഡെക്സ് 10.7 ശതമാനം വര്‍ധിപ്പിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രെെസിം​ഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തര മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 800 മരുന്നുകളുടെ വില 10.7 ശതമാനം ഉയരും. ഏപ്രില്‍ ഒന്ന് മുതലായിരിക്കും വില വര്‍ധനവ്.പനി, ഇന്‍ഫെക്ഷന്‍, ഹൃദയ സംബന്ധമായ രോ​ഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ത്വക് രോ​​ഗങ്ങള്‍, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. ഇവയ്ക്ക് നല്‍കുന്ന മരുന്നുകളായ paracetamol, phenobarbitone, phenytoin sodium, azithromycin, ciprofloxacin, hydrochloride, metronidazole എന്നിവയ്ക്ക് വില കൂടും.

Related Articles

Back to top button