KeralaLatest

വിക്ടേഴ്സിൽ രണ്ടാംഘട്ട ക്ലാസുകൾ ഇന്നുമുതൽ

“Manju”

കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ടം ഇന്നുമുതൽ സംപ്രേഷണം ചെയ്യും. രാവിലെ 8.30ന് 12–ാം ക്ലാസിലെ ഇംഗ്ലിഷ് ക്ലാസുകളോടെയാണു തുടക്കം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ക്ലാസുകളെക്കുറിച്ചുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഇംഗ്ലിഷ് മീഡിയം വിദ്യാർഥികൾക്കു കൂടി സഹായകമാകുന്ന വിധത്തിലാണു പുതിയ ക്ലാസുകൾ. ഉറുദു, സംസ്കൃതം, അറബിക് വിഷയങ്ങളും ഉൾപ്പെടുത്തി.

വിഎച്ച്എസ്ഇ 2–ാം വർഷക്കാർക്കും തമിഴ്, കന്നഡ മീഡിയം വിദ്യാർഥികൾക്കുമുള്ള ഓൺലൈൻ ക്ലാസുകൾ 17 മുതൽ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്യും. തമിഴ് മീഡിയം ക്ലാസുകൾ youtube.com/drcpkd എന്ന ചാനലിലും കന്നഡ മീഡിയം ക്ലാസുകൾ youtube.com/kitekasaragod എന്ന ചാനലിലും ലഭിക്കും.

Related Articles

Back to top button