IndiaLatest

ഇന്ധനവില വര്‍ദ്ധനവ്; ആശ്വാസ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോള്‍ -ഡീസല്‍ വില ദിനം പ്രതി കൂടുകയാണ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് 100 രൂപയ്ക്കു മുകളില്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ലഡാക്ക് എന്നിവിടങ്ങളിലാണു പെട്രോള്‍ വില 100 കടന്നത്.

അതേസമയം പെട്രോള്‍ വില വര്‍ദ്ധവിനിടയിലും ആശ്വാസ തീരുമാനവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വില കുറക്കാനൊരുങ്ങുന്നതായാണ് റിപോര്‍ട്ടുകള്‍. കേന്ദ്ര വ്യവസായ വകുപ്പ് കഴിഞ്ഞയാഴ്​ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്​ ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്​സിഡി വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്​.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിലയുടെ 40 ശതമാനം വരെ ആനുകൂല്യം ലഭിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്‌, ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ കിലോവാട്ട് ഔറിനും നല്‍കിവരുന്ന സബ്‌സിഡി 15,000 രൂപയായി വര്‍ധിപ്പിച്ചു. രാജ്യത്ത് കൂടുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നത് ഉറപ്പാക്കുന്നതിനാണ് പുതിയ പദ്ധതി.

Related Articles

Back to top button