KeralaLatestThiruvananthapuram

മുഖ്യമന്ത്രി ‍ ഓണാശംസകള്‍ നേര്‍ന്നു

“Manju”

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാംശസകള്‍ നേര്‍ന്നു. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു നല്ല നാളേകള്‍ക്കായി നമുക്കൊരുമിച്ച്‌ മുന്നേറാം-അദ്ദേഹം പറഞ്ഞു.

Related Articles

Back to top button