KeralaThiruvananthapuram

ആറ്റിങ്ങൽ കഞ്ചാവ് കേസിലെ മുഖ്യ പ്രതി പിടിയിൽ

“Manju”

ആറ്റിങ്ങൽ കഞ്ചാവ് കേസിലെ മുഖ്യ പ്രതി പിടിയിലായി. ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി ജയൻ എന്ന് വിളിക്കുന്ന ജയചന്ദ്രൻ നായർ ആണ് അറസ്റ്റിലായത്. എക്‌സൈസ് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫിസിൽ അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്യുകയാണ്.
തിരുവനന്തപുരം ആറ്റിങ്ങൽ കോരാണിയിൽ നിന്ന് 20 കോടി രൂപ വിലവരുന്ന അഞ്ഞൂറ് കിലോ കഞ്ചാവ് പിടിച്ചതിനു പിന്നാലെയാണ് എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയത്. ഹൈദരാബാദ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വലിയ തോതിൽ കഞ്ചാവെത്തുന്നുവെന്നാണ് കണ്ടെത്തൽ.

കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ് എന്ന പഞ്ചാബ് സ്വദേശിയാണ്. ഇയാൾ ഹൈദ്രാബാദ് കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തുന്നത്.
കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നത് തൃശൂർ സ്വദേശി സെബുവാണ്. ഇയാളാണ് കേരളത്തിലെ ഏജന്റുമാരിൽ നിന്നും പണം പിരിച്ച് രാജു ഭായിയിലേക്ക് എത്തിക്കുന്നത്. തിരുവനന്തപുരത്തെ ഏജന്റുമാർ വടകര സ്വദേശി ആബേഷ്, ചിറയിൻകീഴ് സ്വദേശി ജയൻ എന്നിവരാണ്.

Related Articles

Back to top button