KeralaLatest

ഡിജിറ്റല്‍ സാക്ഷരത അനിവാര്യം; മന്ത്രി സജി ചെറിയാന്‍

“Manju”

ആലപ്പുഴ: ഡിജിറ്റല്‍ സാക്ഷരത നേടുന്നത് അനിവാര്യമാണെന്ന് സാംസ്‌കാരികഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിവേഗം മാറുന്ന ലോകത്ത് അക്ഷരം എഴുതാനും വായിക്കാനും പഠിക്കുന്നതിന് പുറമേ ഡിജിറ്റല്‍ സാക്ഷരത നേടുകയെന്നത് അനിവാര്യമാണ്. രാജ്യത്തും ലോകത്തും നിരക്ഷരരായ ലക്ഷോപലക്ഷം ആളുകള്‍ ജീവിക്കുമ്പോള്‍ കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചുവെന്നത് അഭിമാനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. എം.എല്‍..മാരായ എച്ച്‌. സലാം, പി.പി. ചിത്തരഞ്ജന്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ സി. ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.വി. പ്രിയ ടീച്ചര്‍, . ശോഭ, വത്സലാ മോഹന്‍, അഡ്വ. ടി.എസ്. താഹ, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് എന്നിവര്‍ പങ്കെടുത്തു. ലോക സാക്ഷരത ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരകള്‍, തുല്യത പഠിതാക്കളുടെ അനുഭവസാക്ഷ്യം തുടങ്ങി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

 

Related Articles

Back to top button