InternationalLatest

കൊവിഡ് ബാധിതര്‍ ഇരുപത് കോടി ഇരുപത്തിയൊന്‍പത് ലക്ഷം

“Manju”

ന്യൂയോര്‍ക്ക് ;ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി ഇരുപത്തിയൊന്‍പത് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ നാല്‍പത്തിമൂന്ന് ലക്ഷത്തോട് അടുത്തു. നിലവില്‍ ഒരു കോടി അറുപത്തി മൂന്ന് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.അമേരിക്കയില്‍ അറുപതിനായിരത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. 6.32 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 38,628 പേര്‍ക്ക്. 617 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,12,153 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,18,95,385 ആയി. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,27,371 ഉം ആയി.40,017 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 3,10,55,861 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.37 ശതമാനമാണ്.

Related Articles

Back to top button