IndiaLatest

2023 അന്താരാഷ്ട്ര ചെറുധാന്യ വർഷം

“Manju”

ന്യൂഡൽഹി : 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കാനുള്ള ഇന്ത്യയുടെ ശുപാർശയെ പിന്തുണച്ച രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കാനുള്ള തീരുമാനം കാർഷിക മേഖലയിലെ ഉണർവിന് കാരണമാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോഷകാഹാരം, ഭക്ഷ്യസുരക്ഷ, കർഷക ക്ഷേമം എന്നിവ പോഷിപ്പിക്കുന്നതിനായി ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഇന്ത്യ. കാർഷിക ഗവേഷകർക്കും, സ്റ്റാർട്ട് അപ്പ് കമ്മ്യൂണിറ്റകൾക്കും, ഗവേഷണത്തിനും, പുത്തൻ കണ്ടുപിടുത്തങ്ങൾക്കുമുള്ള അവസരങ്ങൾ ഒരുക്കുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ സമർപ്പിച്ച ശുപാർശയ്ക്ക് യുഎൻ ജനറൽ അസ്സംബ്ലി അംഗീകാരം നൽകിയത്. ശുപാർശയെ ബംഗ്ലാദേശ്, കെനിയ, നേപ്പാൾ, നൈജീരിയ, റഷ്യ, സെനഗൽ എന്നീ രാജ്യങ്ങൾ പിന്തുണച്ചതോടെയാണ് അംഗീകാരം ലഭിച്ചത്. യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button