KeralaLatestThrissur

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 21) 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി.

“Manju”

ബിന്ദുലാൽ തൃശൂർ

ഭർത്താവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (51, പുരുഷൻ), (18, സ്ത്രീ), 16 വയസ്സുള്ള പെൺകുട്ടി, (26, പുരുഷൻ), (42, സ്ത്രീ), കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (45, പുരുഷൻ), എറണാകുളത്ത് നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പടിയൂർ സ്വദേശി (46, പുരുഷൻ), ഐടിബിപി ക്യാംപിൽ നിന്ന് യാത്ര ചെയ്ത് വന്ന ചാവക്കാട് സ്വദേശി (41, പുരുഷൻ),
ജൂലൈ 8 ന് ശ്രീനഗറിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (37, പുരുഷൻ), ജൂലൈ 15 ന് മുംബെയിൽ നിന്ന് വന്ന പറപ്പൂക്കര സ്വദേശി (31, പുരുഷൻ), ജൂലൈ 15 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (33, പുരുഷൻ), ജൂൺ 29 ന് അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (36, പുരുഷൻ), ജൂലൈ 5 ന് ഖത്തറിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (70, സ്ത്രീ), ജൂൺ 29 ന് സൗദിയിൽ നിന്ന് വന്ന പടിയൂർ സ്വദേശി (41, പുരുഷൻ), ജൂലൈ 7 ന് അബുദാബിയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (29, പുരുഷൻ), ജൂലൈ 3 ന് ഖത്തറിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (41, പുരുഷൻ), ജൂൺ 30 ന് ദുബായിൽ നിന്ന് വന്ന് ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), ജൂലൈ 2 ന് ദോഹയിൽ നിന്ന് നെൻമണിക്കര സ്വദേശി (46, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 885 ആയി. രോഗമുക്തരായവരുടെ എണ്ണം 551.
രോഗം സ്ഥിരീകരിച്ച 315 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13977 പേരിൽ 13623 പേർ വീടുകളിലും 354 പേർ ആശുപത്രികളിലുമാണ്.

Related Articles

Back to top button