KeralaThrissur

പകൽവീടുകളിലേക്ക് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സാധന സാമഗ്രികൾ വിതരണം ചെയ്തു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

അടാട്ട് ഗ്രാമപഞ്ചായത്തിലെ ഉടലക്കാവ്-ചിറ്റിലപ്പിള്ളി പകൽവീടുകളിലേക്ക് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സാധന സാമഗ്രികൾ വിതരണം ചെയ്തു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ നിന്ന് നൽകുന്ന കട്ടിൽ, മേശ, കസേര എന്നിവയുടെ വിതരണോദ്ഘാടനം അനിൽ അക്കര എംഎൽഎ നിർവഹിച്ചു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ജയചന്ദ്രൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button