KeralaLatest

ഞാനെന്ത് പിഴച്ചു.. എന്‍റെ അളിയനല്ല അസദുദ്ദീന്‍ ഒവൈസി-സന്തോഷ് പണ്ഡിറ്റ്

“Manju”

ഞാനെന്ത് പിഴച്ചു.. എന്‍റെ അളിയനല്ല അസദുദ്ദീൻ ഒവൈസി-സന്തോഷ് പണ്ഡിറ്റ് | Asadudeen Owaisi is not my brother in law says santhosh pandit | Madhyamam
കണ്ണൂര്‍: കഴിഞ്ഞ ദിവസം നടന്‍ കമല്‍ഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കുന്നുവെന്ന വാര്‍ത്ത നടന്‍ സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ താരത്തിന് വലിയ വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റ് തന്നെ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ഓവൈസി ജിയുടെ പാ൪ട്ടിയും കമലഹാസന്‍ ജിയുടെ പാ൪ട്ടിയുമായി സഖ്യം ഉണ്ടാക്കുന്നതിന് ചിലരൊക്കെ എന്നെ പൊങ്കാല ഇടുന്നുണ്ടേ.. ഒരേ നിലവാരമുള്ള അവ൪ ഒന്നിക്കുന്നതില്‍ പാവം ഞാന്‍ എന്ത് പിഴച്ചു.? വിമര്‍ശകര്‍ ശ്രദ്ധിക്കുക. എന്റെ അളിയനല്ല ഒവൈസി’ എന്നാണ് താരത്തിന്‍റെ മറുപടി.

Related Articles

Back to top button