Uncategorized

യുപിഐ പേയ്മെന്റുകള്‍ സൗജന്യമായി തുടരും

“Manju”

രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് മുഖാന്തരം നടക്കുന്ന ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവില്‍, സൗജന്യമായി നടത്തുന്ന യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും യുപിഎ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.

യുപിഎ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇതിനോടകം തന്നെ റിസര്‍വ് ബാങ്ക് സംഘടിപ്പിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വരെ അനുകൂല നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചിരുന്നത്. നിലവില്‍, ഡിജിറ്റല്‍ കറന്‍സിയുടെ സ്വീകാര്യതയും, ഉപയോഗവും മെച്ചപ്പെടുത്തുന്ന കാര്യത്തിലാണ് ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുപിഐ ഇടപാടുകള്‍ പൊതുജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സൗകര്യവും, സമ്പദ് വ്യവസ്ഥയുടെ ഉല്‍പ്പാദന ക്ഷമത കൂട്ടുന്നതിനുമുള്ള ഡിജിറ്റല്‍ സേവനവുമാണ്. ഓരോ മാസവും പിന്നിടുമ്പോഴും യുപിഐ ഇടപാടുകള്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കുന്നത്.

Related Articles

Back to top button