Uncategorized

“ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ച് വാര്‍ഷികം ആഘോഷിച്ചു”

“Manju”

പാമ്പാടി: ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചിന്റെ ഇരുപത്തിയൊന്നാമത് വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷിക സമ്മേളനം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. ആർട്സ് & കൾച്ചർ ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഇൻചാർജ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ആശ്രമം പാമ്പാടി ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി അർച്ചിത് ജ്ഞാനതപസ്വി, ഉഴവൂർ റിസർച്ച് സെന്റർ ഇന്‍ചാര്‍ജ് ജനനി അനുകമ്പ ജ്ഞാനതപസ്വിനി എന്നിവർ മഹനീയ സാന്നിദ്ധ്യമായി.

രാവിലെ 5 മണിയുടെ ആരാധനയോടെ ആരംഭിച്ച വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് വൈകിട്ട് 6.45 ന് ദീപപ്രദക്ഷിണത്തോടെ സമാപിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ഗുരുഭക്തർ ആഘോഷപരിപാടികളിൽ പങ്കുചേർന്നു.

1986 ലാണ് പാമ്പാടിയില്‍ ആശ്രമത്തിന് ബ്രാഞ്ച് തുടങ്ങുന്നതിനു പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു ട്യൂഷന്‍ സെന്റര്‍ വാടകയ്ക്ക് എടുത്തായിരുന്നു അത്. പിന്നീട് 1994ല്‍ ഗുരുഭക്തര്‍ ചേര്‍ന്ന് പാമ്പാടി അരുവിക്കുഴിയില്‍ മൂന്നര ഏക്കര്‍ സ്ഥലം വാങ്ങുകയും പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ച് ഗുരുവിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2001 മാര്‍ച്ച് 13 ന് ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി തീർത്ഥയാത്രാവേളയിൽ ഉപാശ്രമത്തിലെത്തി പ്രാര്‍ത്ഥനാലയത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു.

Related Articles

Back to top button