IndiaLatest

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

“Manju”

ശ്രീജ.എസ്

കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നു, ഐസിഎംആര്‍വ്യക്തമാക്കിയതാണിക്കാര്യം .കോവാക്സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ ഭാരത് ബയോടെക് ഇന്‍ര്‍നാഷണല്‍ ലിമിറ്റഡിന് ഐസിഎംആര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ വാക്സിന്‍ പുറത്തിറക്കുന്നത് ക്ലിനിക്കല്‍ ട്രയലുകളുടെ പരീക്ഷണവിജയത്തെ ആശ്രയിച്ചിരിക്കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി ഇരുപതിനായിരം കടന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 20,903 പേര്‍ക്കാണ് .ഇതോടെ ആകെ രോഗികള്‍ 6,25,544 ആയി. ഇന്നലെ മാത്രം കോവിഡ് മരണം 379 ആണ് . കോവിഡ് അതിവേഗം പടരുന്നതിനിടെ കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

Related Articles

Check Also
Close
  • …..
Back to top button