Thiruvananthapuram

ഒരുങ്ങുന്നു കുട്ടികളുടെ കൊട്ടാരം

“Manju”

കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനുമായി മാത്രം ഒരു കൊട്ടാരം യഥാർഥ്യമാകുന്നു . കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കാനായി മനോഹരമായാണ് കൊട്ടാരം പണിതിരിക്കുന്നത്. പാര്‍ക്ക്, കലാ കായിക പരിശീലന സൗകര്യങ്ങള്‍, പൂന്തോട്ടം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, എഫ്എം റേഡിയോ സൗകര്യങ്ങള്‍, കുട്ടികളുടെ കളി ഉപകരണങ്ങള്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍, മറ്റ് വിജ്ഞാന വിനോദ സംവിധാനങ്ങള്‍ തുടങ്ങി കുട്ടികള്‍ക്ക് മാനസികോല്ലാസത്തിനുള്ള എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന കളിയുപകരണങ്ങളും ഇവിടെ സജ്ജമാണ്.

മുക്കോലയ്ക്കൽ ജംഗ്‌ഷനു സമീപം ജലസമൃദ്ധമായ കാരോട് ചിറ നവീകരിച്ച് പ്രകൃതിക്കിണങ്ങും വിധത്തില്‍ 37 സെന്റിലാണ് മനോഹരമായ കൊട്ടാരം പൂര്‍ത്തിയാക്കിയത്. 1.25 കോടി രൂപയായിരുന്നു നിര്‍മ്മാണ ചെലവ്. മൂന്ന് നിലയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ആദ്യത്തെ നിലയില്‍ 3 ശുചിമുറി, സെക്യൂരിറ്റി റൂം, രണ്ടാമത്തെ നിലയില്‍ കഫ്റ്റീരിയ, 3 ശുചിമുറി, മുകളിലത്തെ നിലയില്‍ ക്ലോക്ക് റൂം എന്നിവയും ഉണ്ട്.

Related Articles

Back to top button