Thiruvananthapuram

പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്ന് കരുണാലയത്തിലെ അമ്മമാർക്ക് പുതുവസ്ത്രം നൽകി

“Manju”

പോത്തൻകോട് :പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ചുള്ള സേവാസപ്താഹത്തിന്റെ ഭാഗമായി പോത്തൻകോട്ട് ജീവകാരുണ്യപരമായ സേവന പ്രവർത്തനമാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയത്, ആരാലും ആശ്രയമില്ലാത്ത വയോധികരുടെ സംരക്ഷണ കേന്ദ്രമായ കരുണാലയത്തിലെ എഴുപത് അമ്മമാർക്ക് പുതുവസ്ത്രം നൽകിയാണ് പ്രധാനമന്ത്രിയുടെ ജൻമദിനം ആഘോഷിച്ചത്, ഓണത്തിന് സാധാരണ സുമനസ്സുകൾ നൽകുന്ന കോടി വസ്ത്രം പോലും കിട്ടാത്ത ഈ വർഷം ഇവർക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്ന പ്രവൃത്തിയായി ഈ വസ്ത്രം നൽകൽ, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി വസ്ത്രങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത, പ്രമോദ്, ഗിരിജകുമാരി, മുൻ വാർഡ് അംഗം ജയചന്ദ്രൻ, രാജീവ് മഞ്ഞമല, സജി പ്ലാമൂട്, വിശാഖ് ,ദിലീപ്, മംഗലത്തുനട സതീഷ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button