Thrissur

പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു.

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :കേരള സാക്ഷരതാ മിഷന്റെ പത്താം ക്ലാസ്സ് തുല്യത്യാ പരീക്ഷക്ക് അപേക്ഷിച്ച കടപ്പുറം പഞ്ചായത്തിലെ മുഴുവന്‍ പേര്‍ക്കുമുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. വിതരാണോദ്ഘാടനം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ഉമ്മര്‍ കുഞ്ഞി നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി. എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. തുല്യതാ പരീക്ഷയ്ക്ക് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കുമുള്ള പുസ്തകങ്ങളും ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തു.

പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഡി. വീരമണി, റസിയ അമ്പലത്ത് വീട്ടില്‍, മെമ്പര്‍മാരായ കാഞ്ചന മൂക്കന്‍, എം. കെ ഷണ്‍മുഖന്‍, നിത വിഷ്ണു പാല്‍, പി. എം. മുജീബ്, ഷാലിമ സുബൈര്‍, ഷരീഫ കുന്നുമ്മല്‍, പി. എ അഷ്‌ക്കറലി, പി. കെ ബഷീര്‍, റഫീഖ ടീച്ചര്‍, ഷൈല മുഹമ്മദ്, ഷംസിയ തൗഫീഖ്, പഞ്ചായത്ത് സെക്രട്ടറി ടി. കെ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button