മഹാരാഷ്ട്രയില്‍ ഇന്ന് 40,956 കൊവിഡ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 51,79,929 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 793 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണസംഖ്യ 77,191 ആയി ഉയര്‍ന്നു.ചൊവ്വാഴ്ച 71,966 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 45,41,391 ആയി ഉയര്‍ന്നു. 5,58,996 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. മുംബൈയില്‍ 1,717 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം 6,79,986 ആയി. 51 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലെ മരണസംഖ്യ 13,942 ആയി രേഖപ്പെടുത്തി
Related Articles
ഭക്തിപുരസ്സരം പുഷ്പസമർപ്പണം ആറാംദിവസം പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ സന്ന്യാസദീക്ഷയോടനുബന്ധിച്ചുള്ള പുഷ്പസമർപ്പണം ആറാം ദിവസമായ ഇന്നും ഭക്തിപുരസ്സരം നടന്നു. ഇന്ന് പ്രാർത്ഥന ആരാധന ദൈനംദിന ചടങ്ങുകൾക്ക് പുറമേ വൈകിട്ട് നടക്കുന്ന സത്സംഗത്തിൽ ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. പാലോട്ടുകോണം യൂണിറ്റിൽ നിന്ന് മോഹൻദാസ് ആർ, പോത്തൻകോട് യൂണിറ്റിൽ നിന്ന് സീമ ആർ എന്നിവർ ഗുരുവോടൊത്തുള്ള അനുഭവം പങ്കുവെയ്ക്കും. ശാന്തിഗിരി ആശ്രമം ആഡ്വൈസറി കമ്മിറ്റി പേട്രൺ (ഹെൽത്ത്കെയർ) ഡോ.എസ്.എസ്. ഉണ്ണി സ്വാഗതവും, ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.പി.എ. ഹേമലത നന്ദിയും രേഖപ്പെടുത്തും.
October 20, 2023 8:52 AM
Check Also
Close
-
പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്April 25, 2023 10:18 AM