IndiaLatest

‘മാസ്ക് മാറ്റാമോ…’ സ്ത്രീയുടെ അഭ്യര്‍ഥന വൈറല്‍

“Manju”

കൃഷ്ണഗിരി: നിവേദനവും മറ്റും നല്‍കാനായി ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്ന വഴിയില്‍ കാത്തുനില്‍ക്കാറുണ്ട്. എന്നാല്‍ കൃഷ്ണഗിരിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനവ്യൂഹം തടഞ്ഞ രമ്യയുടെ ആവശ്യം ഇതൊന്നുമായിരുന്നില്ല. കാറിലിരുന്ന സ്റ്റാലിനെ മാസ്ക് ഇല്ലാതെ നേരില്‍ കാണാനായിരുന്നു അവരുടെ ആഗ്രഹം. ഹൊസൂരിലെ ഹഡ്കോയിലെ ഓള്‍ഡ് ടെംപിള്‍ പ്രദേശത്തുകാരിയാണ് രമ്യ.
ചെന്നെയിലേക്ക് മടങ്ങാനായി ബെലാകോണ്ടപള്ളിയിലേക്ക് പോകുകയായിരുന്ന സ്റ്റാലിനെ കാണാനായി ആയിരക്കണക്കിനാളുകളായിരുന്നു റോഡിന്റെ ഇരുവശവും തടിച്ചുകൂടിയിരുന്നത്. മുഖ്യമന്ത്രിയുടെ കാര്‍ തനിക്കരികിലെത്തിയതോടെ മാസ്ക് ഒന്ന് താഴ്ത്താന്‍ രമ്യ ആവശ്യപ്പെടുകയായിരുന്നു. ഇതുകണ്ട സ്റ്റാലിന്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.


‘സര്‍, ഒരു സെക്കന്‍ഡ് എങ്കിലും മാസ്ക് മാറ്റൂ സര്‍, എത്ര വര്‍ഷങ്ങളായി ഈ മുഖം നേരില്‍ കാണാന്‍ കാത്തിരിക്കുന്നു..’-രമ്യ പറഞ്ഞു. തന്നോടുള്ള അവരുടെ സ്നേഹം തിരിച്ചറിഞ്ഞ സ്റ്റാലിന്‍ മാസ്ക് താഴ്ത്തി. തുടര്‍ച്ചയായ പരിശ്രമങ്ങള്‍ വലിയ വിജയത്തിലേക്ക് നയിക്കും, അതിന്റെ പേര് സ്റ്റാലിന്‍ എന്നായിരുന്നു പ്രിയ നേതാവിന്റെ മുഖം കണ്ട രമ്യയുടെ പ്രതികരണം.

Related Articles

Back to top button